തൊഴിലാളിശ്രേഷ്ഠ അവാർഡ്

സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ താഴെ പറയുന്ന തൊഴിലുകൾ ചെയ്തുവരുന്ന തൊഴിലാളികളിൽ നിന്നും ഏറ്റവും മികച്ച തൊഴിലാളിയെ കണ്ടെത്തി, പ്രോത്സാഹിപ്പിക്കുന്ന തൊഴിലാളിശ്രേഷ്ഠ അവാർഡ് പദ്ധതിയിൽ മികച്ച തൊഴിലാളികളായി തെരഞ്ഞെടുക്കപ്പെട്ട 17 തൊഴിലാളികൾക്ക് തൊഴിലാളിശ്രേഷ്ഠ പുരസ്കാരം 2022 മാർച്ച് 25 ന് എറണാകുളം ടൌൺഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി വിതരണം ചെയ്തു. തൊഴിലാളികൾക്ക് മികവ് അടിസ്ഥാനമാക്കി പുരസ്കാരം നൽകുന്ന രാജ്യത്തെ പ്രഥമ പദ്ധതിയാണ് തൊഴിലാളിശ്രേഷ്ഠ പുരസ്കാരം. തെരഞ്ഞെടുക്കപ്പെട്ട പതിനേഴ് മേഖലകളിൽനിന്നും പതിനേഴ് തൊഴിലാളികൾ പുരസ്കാരത്തിന് അർഹരായി.